Wednesday March 20th, 2019 - 7:20:am
topbanner
topbanner

അനുവാദമില്ലാതെ കല്യാണത്തിന് പോയതിന് മരുമകളെ കൊല്ലാന്‍ നോക്കിയ അമ്മായിഅമ്മ അറസ്റ്റില്‍

suji
അനുവാദമില്ലാതെ കല്യാണത്തിന് പോയതിന് മരുമകളെ കൊല്ലാന്‍ നോക്കിയ അമ്മായിഅമ്മ അറസ്റ്റില്‍

തന്റെ അനുവാദമില്ലാതെ മരുമകള്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതാണ് വലിയ പ്രശ്‌നമാക്കി മാറ്റി അമ്മായിഅമ്മ. കല്ല്യാണത്തിന് പോയ മരുമകളെ അങ്ങ് തീര്‍ത്തുകളയാനാണ് ശ്രമിച്ചത്. കോയമ്പത്തൂരിലെ സൊമാനൂരില്‍ നടന്ന സംഭവത്തില്‍ 65കാരിയായ പി. വള്ളിയമ്മാളാണ് പിടിയിലായത്. മകന്‍ സുരേഷ്‌കുമാറിന്റെ ഭാര്യ മോണിക്കയെ അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലാനായിരുന്നു ശ്രമം. 25കാരിയായ മരുമകളുടെ തലയ്ക്കും കഴുത്തിനും അക്രമത്തില്‍ പരുക്കേറ്റു.

സ്വന്തം ഇളയ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണ് അമ്മായിയമ്മയെ ചൊടിപ്പിച്ചത്. വള്ളിയമ്മാളും സഹോദരി കുലന്താമ്മാളും തമ്മില്‍ ഭാഗം വെയ്പ്പിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതുപരിഗണിക്കാതെ സഹോദരിയുടെ കുടുംബത്തെ മകളുടെ കല്ല്യാണത്തിന് ക്ഷണിച്ചു കുലന്തമ്മാള്‍. വള്ളിയമ്മാളിന്റെ സമ്മതം കൂടാതെ മകന്‍ സുരേഷ്‌കുമാറും, മോണിക്കയും വിവാഹത്തില്‍ പങ്കെടുത്തു. ഇതിന്റെ പേരില്‍ മരുമകളുമായി തര്‍ക്കം ഉണ്ടായതിനൊടുവിലാണ് അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്.

 

Viral News

Read more topics: mother in law,daughter in law
English summary
daughter in law attacked by mother in law
topbanner

More News from this section

Subscribe by Email