topbanner
Thursday December 14th, 2017 - 10:12:pm
topbanner
topbanner

അച്ഛനില്‍ നിന്നും പണം തട്ടിയെടുക്കാനായി മകള്‍ ചെയ്തത് ഇങ്ങനെ

fasila
അച്ഛനില്‍ നിന്നും പണം തട്ടിയെടുക്കാനായി മകള്‍ ചെയ്തത് ഇങ്ങനെ

കാണ്‍പൂര്‍: അച്ഛനില്‍ നിന്നും പണം തട്ടിയെടുക്കാനായി മകൾ ചെയ്തത് തട്ടിക്കൊണ്ടുപോകൽ നാടകം. തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇങ്ങനെയൊരു നാടകം കളിച്ചത്. പെൺകുട്ടി പോലീസിന്റെ പിടിയിലാവുകയും ചെയ്തു. നോയിഡയിലെ പ്രശസ്തമായ ഒരു ഐടി കോളേജിൽ പഠിക്കുന്ന കാണ്‍പുര്‍ സ്വദേശിനിയും മൂന്ന് സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പെണ്‍കുട്ടി പിതാവിനെ ഫോണ്‍ ചെയ്യുകയായിരുന്നു. ഒരു മുറിയില്‍ മകളുടെ കരച്ചിലും 10 ലക്ഷം രൂപവേണമെന്ന ഭീഷണിയുമാണ് ലഭിച്ചതെന്ന് മുസ്കാന്‍ അഗര്‍വാള്‍ എന്ന വിദ്യാര്‍ഥിനിയുടെ പിതാവ് ശിവ് അഗര്‍വാള്‍ അറിയിച്ചു.

പെൺകുട്ടിയോടൊപ്പം പിടിയിലായ സുഹൃത്തുക്കള്‍ 20-24 വയസ് പ്രായമുള്ളവരാണെന്നും, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കളാണെന്നും പോലീസ് പറഞ്ഞു. ഇവരുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും വാങ്ങിയ 4 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു.

10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ അരമണിക്കൂറിനകം ട്രാന്‍സ്ഫര്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഭയന്നുപോയ പിതാവ് ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ഇതിനുശേഷം പോലീസില്‍ വിവരം നൽകുകയുമായിരുന്നു. പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഈ വാലറ്റ് വഴി മൂന്ന് ട്രാന്‍സാക്ഷന്‍ നടത്തിയതായി വ്യക്തമായിരുന്നു.

എടിഎം വഴിയാണ് ട്രാന്‍സാക്ഷന്‍ നടന്നതെന്ന് ബോധ്യമായ പോലീസ് എടിഎമ്മിലെ സിസിടിവി ക്യാമറ പരിശോധിക്കുകയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ കണ്ടെത്തുകയായിരുന്നു. ഭീഷണിക്കു പിന്നിലെ തട്ടിപ്പുകള്‍ പുറത്തുവന്നത് ഇവരെ പിടികൂടിയതോടെയാണ്.

English summary
The daughter tried to steal money from her father
topbanner topbanner

More News from this section

Subscribe by Email