Saturday September 22nd, 2018 - 6:39:pm
topbanner

ആധാര്‍ നിര്‍ബന്ധമാക്കുന്ന തീയതി ഡിസംബര്‍ 31ലേക്ക് നീട്ടി

sadu prakash
ആധാര്‍ നിര്‍ബന്ധമാക്കുന്ന തീയതി ഡിസംബര്‍ 31ലേക്ക് നീട്ടി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്ന തീയതി ഡിസംബര്‍ 31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സെപ്തംബര്‍ 30 ആയിരുന്നു ഇതിനായി നേരത്തെ തീരുമാനിച്ചിരുന്ന തീയതി. ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണറി ജനറല്‍ പുതിയ തീയതി കോടതിയില്‍ അറിയിച്ചത്.

ജൂണ്‍ 30 ആയിരുന്നു ആദ്യം ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി. കോടതിയാണ് ഇത് സെപ്തംബര്‍ 30ലേക്ക് നീട്ടിയത്. അതേസമയം ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English summary
date of submission of Aadhaar would be extended to December 31
topbanner

More News from this section

Subscribe by Email