topbanner
Monday December 11th, 2017 - 7:50:am
topbanner
topbanner

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

Jikku Joseph
ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: വിവിധ ധനകാര്യ സേവനങ്ങള്‍ക്കായി ഡിസംബര്‍ 31-നകം ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം പുതുതായി ആധാര്‍ എടുക്കുന്നവര്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവിധ ക്ഷേമപദതികള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാന്‍ ഇവര്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി.

Read more topics: date, extended, link, aadhar card
English summary
date extended to link aadhar
topbanner topbanner

More News from this section

Subscribe by Email