Thursday November 15th, 2018 - 5:25:am
topbanner

മോഷണത്തിനു മുന്‍പ് ഡാന്‍സ്; ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ മോഷണസംഘം മുഴുവന്‍ പൊലീസ് പിടിയില്‍

akhila
 മോഷണത്തിനു മുന്‍പ് ഡാന്‍സ്; ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ മോഷണസംഘം മുഴുവന്‍ പൊലീസ് പിടിയില്‍

ന്യൂഡല്‍ഹി: മോഷണത്തിന് മുന്‍പ് ഡാന്‍സ്. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ മോഷണസംഘം മുഴുവന്‍ പോലീസ് പിടിയിലായി. ലഹോരി ഗേറ്റ് ഭാഗത്തെ വ്യാപാരകേന്ദ്രത്തില്‍ ഏതാനും ദിവസം മുന്‍പു മോഷണം നടത്തിയ ആറംഗ സംഘമാണു പിടിയിലായത്.

സംഘത്തിലെ ഒരു കള്ളന്‍ മോഷണത്തിനു മുന്‍പു ഡാന്‍സ് ചെയ്തതു സിസിടിവിയില്‍ പതിഞ്ഞതാണു പൊലീസിനു സഹായമായത്. ആലം, ആനന്ദ്, സാഹിബ് അന്‍സാരി, മുഹമ്മദ് സിദ്ധിഖ്, സല്‍മാന്‍, അനില്‍ എന്നിവരെയാണു ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇവരില്‍നിന്ന് ഒരു ഓട്ടോറിക്ഷ, രണ്ട് ലാപ്‌ടോപ്, ഒരു എല്‍സിഡി ടിവി, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

നോവല്‍റ്റി സിനിമയുടെ സമീപത്തെ വ്യാപാരകേന്ദ്രത്തില്‍ കഴിഞ്ഞമാസം പത്തിനാണു മോഷണം നടന്നത്. രാത്രിയില്‍ ഇടുങ്ങിയ തെരുവില്‍ കട കുത്തിത്തുറന്നു മോഷണം നടത്തുന്നതിനു മുന്‍പു മോഷ്ടാവ് നൃത്തം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്. നാലു വ്യാപാരകേന്ദ്രങ്ങളിലാണു സംഘം മോഷണം നടത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ക്കൊരു ഓട്ടോറിക്ഷ സ്വന്തമായുണ്ടെന്നു കണ്ടെത്തി.

പിന്നില്‍ ത്രിവര്‍ണനിറത്തിലുള്ള ഡിസൈന്‍ ഉള്ള ഓട്ടോയാണ് ഇയാള്‍ ഓടിച്ചിരുന്നത്. സമാനരീതിയിലുള്ള മൂവായിരം ഓട്ടോറിക്ഷകള്‍ ആര്‍ടിഒയുടെ സഹായത്തോടെ കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം പൊലീസ് നിരീക്ഷണത്തിലായി. തുടര്‍ന്നാണു മോഷണസംഘത്തെ പിടികൂടിയത്. സംഘത്തിലെ ആലം എന്നയാള്‍ 43 മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Read more topics: thieves, arrested
English summary
dance thieves arrested
topbanner

More News from this section

Subscribe by Email