Monday December 17th, 2018 - 8:10:pm
topbanner

ഉയർന്ന ജാതിയിൽപെട്ട പെണ്‍കുട്ടിക്ക് ചോക്കലേറ്റ് നല്‍കിയ ദളിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു

RA
ഉയർന്ന ജാതിയിൽപെട്ട പെണ്‍കുട്ടിക്ക് ചോക്കലേറ്റ് നല്‍കിയ ദളിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു

മുംബൈ ഉയർന്ന ജാതിയിൽപെട്ട പെണ്‍കുട്ടിക്ക് ചോക്കലേറ്റ് നല്‍കിയ 13 കാരനായ ദളിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു. പെൺകുട്ടി സംഭവത്തെ കുറിച്ച് അമ്മാവനോട് പറഞ്ഞതോടെയാണ് ആക്രമണം അരങ്ങേറിയത്. ഒരു മാസം മുന്‍പ്, സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നത്.

കോഹ്‌ലാപൂരിലെത്തിയ കുട്ടിയുടെ അമ്മാവനും സുഹൃത്തും ചേര്‍ന്ന് ബാലനെ ബലമായി പിടിച്ചുകൊണ്ടുവന്ന് മുറിക്കകത്ത് പൂട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയിലാണ്. മര്‍ദ്ദിച്ച ശേഷം കുട്ടിയെ നഗ്‌നനാക്കുകയും പഞ്ചായത്ത് ഓഫീസിലേക്ക് ഘോഷയാത്രയ്ക്ക് സമാനമായി ആര്‍പ്പുവിളികളോടെ കൊണ്ടു പോകുകയുമായിരുന്നു.പെണ്‍കുട്ടിയുടെ രണ്ടുബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു

Read more topics: dalit boy, beat, case
English summary
dalit boy beat case
topbanner

More News from this section

Subscribe by Email