യുപിയില്‍ പ്രമുഖ ബിജെപി നേതാവും എം പിയുമായ സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു. സമൂഹത്തില്‍ ബിജെപി ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സാവിത്രി ഭായ് ഫുലെ പ്രതികരിച്ചു.
ബഹ്റൈച്ചില്‍ നിന്നുള്ള എം പിയാണ് സാവിത്രി. ബി.ജെ.പിയുടെ ജനവിരുദ്ധ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ നേരത്തെ തന്ന പരസ്യ നിലപാടെടുത്ത വ്യക്തിയാണ് സാവിത്രി ഭായ് ഫൂലെ. നേരത്തെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന് ദളിതനാണെന്ന് പറഞ്ഞ് നടത്തിയ പ്രസ്താവനക്കെതിരെയും സാവിത്രി ഭായ് രംഗത്തെത്തിയിരുന്നു.
തൊഴില്‍ രംഗത്ത് ദളിതര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും സാവിത്രി ഭായ് ഫൂലെ തുറന്നടിച്ചിരുന്നു