Saturday March 23rd, 2019 - 12:14:am
topbanner
topbanner

തിത്‌ലി ചുഴലിക്കാറ്റ് ; ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

suji
തിത്‌ലി ചുഴലിക്കാറ്റ് ; ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിത്‌ലി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗോവ തീരത്ത് വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം ടൂറിസം വകുപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം. ഈ സമയങ്ങളില്‍ കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളില്‍ ഗോവയിലെ പല കടല്‍തീരങ്ങളിലും വെള്ളം കയറിയിരുന്നു. ഞായറാഴ്ചയ്ക്ക് ശേഷവും സുരക്ഷാ നിയന്ത്രണം തുടരുമോ എന്ന ആശങ്കയിലാണ് ഏവരും.

Read more topics: cyclone, alert, goa
English summary
cyclone alert goa
topbanner

More News from this section

Subscribe by Email