Friday November 16th, 2018 - 1:45:pm
topbanner

ആമസോണില്‍ 33000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് ഉഗ്രന്‍ കല്ല്

suji
ആമസോണില്‍ 33000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് ഉഗ്രന്‍ കല്ല്

ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ 33000 രൂപ മുടക്കി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു മഹാരാഷ്ട്ര കല്യാണ്‍ സ്വദേശി രാകേഷ് ചബരിയ. ഡിസംബര്‍ 31ന് ബുക്ക് ചെയ്ത ഓര്‍ഡര്‍ കൈയില്‍ കിട്ടിയപ്പോള്‍ ആ സന്തോഷമൊക്കെ പമ്പകടന്നു. ഒരു വലിയ കല്ലിനാണ് താന്‍ ഇത്രയും പണം മുടക്കിയതെന്ന് തിരിച്ചറിയുകയായിരുന്നു ഉപഭോക്താവ്.

ഡിസംബര്‍ 23ന് തന്നെ ആമസോണില്‍ നിന്നുമുള്ള ഡെലിവറി ബോയ് രാകേഷിന്റെ വീട്ടുവാതില്‍ക്കല്‍ എത്തി. എന്നാല്‍ കൈയില്‍ കിട്ടിയ പാഴ്‌സലില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണിന് പകരം വലിയൊരു കല്ലായിരുന്നു ഉണ്ടായിരുന്നത്. പാഴ്‌സല്‍ അത്രയ്ക്ക് വൃത്തിയുള്ള നിലയിലും ആയിരുന്നില്ല. പാക്ക് തുറന്ന പോലെ തോന്നിയതിനാല്‍ ഡെലിവറി ബോയിയെ പിടിച്ചുനിര്‍ത്തി പാഴ്‌സല്‍ തുറക്കുകയായിരുന്നു.

ബോക്‌സ് തുറന്നപ്പോള്‍ ഫോണിന് പകരം കല്ലാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ രാകേഷ് ഇതിന്റെ ചിത്രങ്ങള്‍ എടുത്തു. പക്ഷെ ബോക്‌സിനുള്ളില്‍ കല്ല് എങ്ങിനെ വന്നെന്ന് ഡെലിവെറി ബോയിക്ക് പിടിയുണ്ടായില്ല. ആമസോണിനെ ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടു. 4 ദിവസത്തിനുള്ളില്‍ പരിഹാരം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

പക്ഷെ 5 ദിവസം കഴിഞ്ഞിട്ടും ആമസോണില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് രാകേഷ് പരാതിപ്പെടുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നാണ് ആമസോണിന്റെ നിലപാട്. 33000 രൂപ കമ്പനിക്ക് കൊടുത്തിട്ട് അന്വേഷണം നടക്കുന്നുവെന്ന ആമസോണിന്റെ അവകാശവാദത്തില്‍ ഉപഭോക്താവ് ഒട്ടും തൃപ്തനല്ല.

 

Read more topics: customer,smartphone,amazon, stone
English summary
customer buys smartphone on amazon gets a stone
topbanner

More News from this section

Subscribe by Email