topbanner
Friday November 24th, 2017 - 3:49:am
topbanner
Breaking News

നോട്ട് നിരോധനം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന് രാഷ്ട്രപതി

RAJANI
നോട്ട് നിരോധനം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടിയില്‍ ആദ്യമായി പ്രതികരണവുമായി രാഷ്ട്രപതി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ നിലവില്‍ വന്ന നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

നോട്ട് നിരോധനം കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് എങ്കിലും അത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ദീര്‍ഘകാലത്ത് ഗുണകരമാകുന്ന പദ്ധതികളാണെങ്കിലും പാവപ്പെട്ടവരുടെ ദുരിതം ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more topics: currency, ban, president
English summary
currency ban president
topbanner topbanner

More News from this section

Subscribe by Email