topbanner
Monday December 18th, 2017 - 1:05:am
topbanner
topbanner

നോട്ട് നിരോധനത്തില്‍ അഴിമതി; 500രൂപയുടെ നോട്ടുകള്‍ രണ്ടു തരത്തിലെന്ന് കോണ്‍ഗ്രസ്

rajani v
നോട്ട് നിരോധനത്തില്‍ അഴിമതി; 500രൂപയുടെ നോട്ടുകള്‍ രണ്ടു തരത്തിലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപയുടെ രണ്ടു തരം നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നുംഇതിന് പിന്നില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ്.രാജ്യസഭയിലാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് വിഷയം സഭയില്‍ ഉയര്‍ത്തിയത്.

വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള 500, 2000 രൂപാ നോട്ടുകളാണ് സര്‍ക്കാര്‍ അച്ചടിച്ചതെന്നും ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു.പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും, ജെഡിയു അംഗങ്ങളും രംഗത്തെത്തി. എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നിസാരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ശൂന്യവേള തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബി.ജെ.പിയുടെ രാജ്യസഭയിലെ നേതാവും മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

നോട്ട് നിരോധനത്തിന് പിന്നിലുള്ള സര്‍ക്കാരിന്റെ താത്പര്യം ഇപ്പോള്‍ മനസ്സിലായി. ഒന്ന്പാര്‍ട്ടിക്കും മറ്റൊന്ന് സര്‍ക്കാരിനും വേണ്ടിയാണ് അച്ചടിച്ചതെന്ന് ഗുലാംനബി ആസാദ് ആരോപിച്ചു.ബിജെപി ഈ വഴിക്കാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: currency, ban,issue, curreption
English summary
currency ban issue curreption
topbanner topbanner

More News from this section

Subscribe by Email