Sunday February 17th, 2019 - 1:48:pm
topbanner

അഭിഭാഷകന്റെ ഓഫീസില്‍ നിന്നും 14 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

NewsDesk
അഭിഭാഷകന്റെ ഓഫീസില്‍ നിന്നും 14 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹി ഗ്രെയ്റ്റര്‍ കൈലാസിലെ അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് 14 കോടിയുടെ കള്ളപ്പണം പിടികൂടി. അഭിഭാഷകനായ രോഹിത് ടന്‍ഡന്റെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കള്ളപ്പണം കണ്ടെടുത്തത്.

ആറ് പെട്ടികളിലാണ് പണം സൂക്ഷിച്ചിരുന്ന പണം രണ്ട് നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിട്ടപ്പെടുത്തിയത്. തനിക്ക് കക്ഷികള്‍ നല്‍കിയ പണമാണ് ഇതെന്നാണ് രോഹിത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാളുടെ മറ്റ് ഓഫീസുകളിലും പരിശോധന നടത്തുവാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

 

Viral News

Read more topics: Crore, South Delhi, Note
English summary
Over 13 Crores Seized From South Delhi Law Firm T&T, 2.5 Crores In New Notes
topbanner

More News from this section

Subscribe by Email