Tuesday September 25th, 2018 - 6:48:am
topbanner

സിപിഎമ്മിന് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്

Jikku Joseph
സിപിഎമ്മിന് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്

തിരുവനന്തപുരം: ഇടതുപക്ഷത്തിന് പുതിയ ദിശാബോധം വേണമെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കാല്‍ നൂറ്റാണ്ട് ഭരിച്ച ത്രിപുരയില്‍ സി.പി.എം അധികാരത്തില്‍ നിന്ന് പുറത്ത് പോയത് രാഷ്ട്രീയ-പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ 45 ശതമാനം വോട്ട് സി.പി.എമ്മിന് ലഭിച്ചു. അതിനാല്‍തന്നെ ത്രിപുരയില്‍ ഇനിയൊരു തിരിച്ചു വരവിനുള്ള അവസരം സി.പി.എമ്മിനുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിനാവും. നിലവിലെ സാഹചര്യങ്ങള്‍ വച്ച് പുതിയ ദിശാബോധം പാര്‍ട്ടിക്ക് നല്‍കേണ്ടതുണ്ടെന്നാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാട് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ത്രിപുരയില്‍ സി.പി.എമ്മിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള അംഗങ്ങള്‍ വരെ ബി.ജെ.പിയിലേക്ക് ചേക്കേറിയതാണ് ഇത്തരത്തിലൊരു തിരിച്ചടി അവിടെ നേരിടേണ്ടി വന്നതിന് കാരണമെന്നും കാരാട്ട് വിശദീകരിച്ചു.

Read more topics: cpim, want, face, vision, prakash karatt
English summary
cpim want a new face of vision says prakash karatt
topbanner

More News from this section

Subscribe by Email