Thursday November 15th, 2018 - 3:43:am
topbanner

കോണ്‍ഗ്രസുമായി ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം ; വോട്ടിനിടാന്‍ ധാരണയായി

suji
കോണ്‍ഗ്രസുമായി ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം ; വോട്ടിനിടാന്‍ ധാരണയായി

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ വേണ്ടെന്ന രേഖ നാളെ വോട്ടിനിടും. 8 സംസ്ഥാന കമ്മിറ്റികള്‍ യെച്ചൂരി നിലപാടിനെ പിന്തുണച്ചു.

ഇതുസംബന്ധിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ് നടക്കും. ബദല്‍ രേഖ അംഗീകരിക്കണമെന്ന നിര്‍ദ്ദേശം കാരാട്ട് പക്ഷം തള്ളി. അതേസമയം, രേഖ തള്ളിയാലും യെച്ചൂരി രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബംഗാള്‍ ഘടകവും വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും ബിജെപിയെ താഴെയിറക്കാന്‍ ധാരണയ്ക്ക് സാധ്യതകള്‍ തുറന്നിടണമെന്നാണ് യെച്ചൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു സഹകരണവും വേണ്ടെന്നാണ് കാരാട്ട് പക്ഷം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇരുനേതാക്കളുടെയും വാദം. അതിനാല്‍ തന്നെ ഇരുരേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലേക്ക് നീങ്ങുകയായിരുന്നു.

 

 

Read more topics: cpim, congress,yechuri
English summary
cpim pb voting today about congress relation
topbanner

More News from this section

Subscribe by Email