Friday March 22nd, 2019 - 8:10:pm
topbanner
topbanner

രാജ്യത്തെ ആദ്യ പശുമന്ത്രിയ്ക്ക് രാജസ്ഥാനില്‍ ദയനീയ തോല്‍വി

suji
രാജ്യത്തെ ആദ്യ പശുമന്ത്രിയ്ക്ക് രാജസ്ഥാനില്‍ ദയനീയ തോല്‍വി

ഗോ സംരക്ഷണം പ്രകടന പത്രികയില്‍ തന്നെ പ്രഖ്യാപിച്ചിരുന്ന രാജസ്ഥാനില്‍ ബിജെപിയുടെ ആദ്യ പശുമന്ത്രിയും തോറ്റു. പതിനായിരത്തിലധികം വോട്ടിന്റെ മാര്‍ജിനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടാണ് ഒട്ടാറാം ദേവസി തോല്‍വി ഏറ്റുവാങ്ങിയത്. സിരോഹി നിയമസഭയില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയിരുന്നത്.

2013ലാണ് വസുന്ധരെ രാജെ സിന്ധ്യ മന്ത്രിസഭയില്‍ ഇദ്ദേഹത്തെ മന്ത്രിയായി നിയമിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഗോസംരക്ഷണത്തിന് ഒരു വകുപ്പ് ഏര്‍പ്പെടുത്തി കൊണ്ടായിരുന്നു മന്ത്രിയെ പ്രഖ്യാപിച്ചത്. പശുക്കള്‍ക്ക് വോട്ടില്ലെന്ന ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കെയാണ് പശുമന്ത്രിയുടെ തോല്‍വിയുടെ വാര്‍ത്തയും പുറത്ത് വരുന്നത്.

രാജസ്ഥാനില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. ശക്തമായ ജനവിരുദ്ധ വികാരമാണ് ബിജെപിയുടെ തോല്‍വിയിലേക്ക് നയിച്ച പ്രധാന കാരണം.

 

Read more topics: cow minister, failed,rajastan
English summary
cow minister failed in rajastan
topbanner

More News from this section

Subscribe by Email