Thursday November 15th, 2018 - 10:50:pm
topbanner

നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുലിന്റെയും സോണിയയുടേയും ഹര്‍ജി തള്ളി

suji
നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുലിന്റെയും സോണിയയുടേയും ഹര്‍ജി തള്ളി

ന്യൂഡല്‍ഹി ; നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുന പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാനന്ധിയും രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി .2011-12 വര്‍ഷത്തെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ ഉണ്ടായ വരുമാനം ഇരുവരും ബോധിപ്പിച്ചിട്ടില്ലെന്നാണ് ആരോപണം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അതിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിര്‌റഡില്‍ നിന്ന് ഇരുവരുടേയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. തുടര്‍ന്നാണ് ഈ സമയത്തെ നികുതി ഇടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

English summary
court dismiss the plea of soniya and rahul in national herald case
topbanner

More News from this section

Subscribe by Email