Thursday November 15th, 2018 - 10:27:pm
topbanner

ചോദ്യപേപ്പറില്‍ മുത്തലാഖും ഹലാലയും; ബനാറസ് ഹിന്ദു സര്‍വ്വകലാശാല പരീക്ഷ വിവാദത്തില്‍

sadu prakash
ചോദ്യപേപ്പറില്‍ മുത്തലാഖും ഹലാലയും; ബനാറസ് ഹിന്ദു സര്‍വ്വകലാശാല പരീക്ഷ വിവാദത്തില്‍

ലഖ്നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ എം.എ ഹിസ്റ്ററി ചോദ്യപേപ്പര്‍ വിവാദത്തില്‍. ചോദ്യപേപ്പറില്‍ മുത്തലാഖും ഹലാലയും ഡല്‍ഹി മുന്‍ ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയും വിഷയങ്ങളാക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ വിവാദമായതോടെ സര്‍വകലാശാല അധികൃതര്‍ മനഃപൂര്‍വം ഒരു സമുദായത്തെ അവഹേളിക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.

ഇസ്ലാമിലെ ഹലാല എന്താണ്, അലാവുദ്ദീന്‍ ഖില്‍ജി ഗോതമ്പിന് നിശ്ചയിച്ച വില എത്രയാണ്, മുത്തലാഖും ഹലാലയും ഇസ്ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക തുടങ്ങിയവയാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ട വിവാദ ചോദ്യങ്ങള്‍.

അതേസമയം സര്‍വകലാശാല ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ രാജീവ് ശ്രീവാസ്തവ വിദ്യാര്‍ഥികളുടെ അഭിപ്രായത്തെ എതിര്‍ത്തു. ചോദ്യപേപ്പറിലെ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിയേണ്ടത് ആവശ്യമായതിനാലാണ് ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഈ കാര്യങ്ങള്‍ പഠിക്കാതെയോ ചോദിക്കാതെയോ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് അവയെക്കുറിച്ച് അറിയുക. മധ്യകാല ചരിത്രം പഠിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായി ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ചരിത്രം വളച്ചൊടിക്കപ്പെടാവുന്നതാണ്. അതിനാല്‍ ഈ വിഷയങ്ങളും അവരെ പഠിപ്പിക്കണമെന്നും എന്നാല്‍ മാത്രമേ യഥാര്‍ഥ ചരിത്രം പഠിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

 

English summary
controversy in banaras hindu university question paper
topbanner

More News from this section

Subscribe by Email