Tuesday November 20th, 2018 - 8:06:pm
topbanner

സെന്‍സര്‍ ബോര്‍ഡിന് എതിരെ കോടതിയലക്ഷ്യത്തിന് കേസ്

sadu prakash
സെന്‍സര്‍ ബോര്‍ഡിന് എതിരെ കോടതിയലക്ഷ്യത്തിന് കേസ്

ന്യൂഡല്‍ഹി: ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. 'മൊഹല്ല അസി' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുന്നത്.

ചിത്രത്തില്‍ ക്ഷേത്രം, ശൗചാലയം എന്നീ പദങ്ങള്‍ അനാവശ്യമായ രീതിയില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇത്തരം പദങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും ചിത്രം റിലീസ് ചെയ്യാനുള്ള അനുമതി നേടിയെടുക്കുകയും ചെയ്തിരിന്നു. മാത്രമല്ല സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാ വാരണാസിയുടെ പ്രാദേശിക സംസ്‌കാരത്തിനടിസ്ഥാനപ്പെട്ടതാണെന്നും, അതില്‍ സെന്‍സറിംഗിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയായിരിന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ രംഗത്തെത്തുകയായിരിന്നു.

 

Read more topics: contempt, court, against, censor, board
English summary
contempt of court against censor board
topbanner

More News from this section

Subscribe by Email