Tuesday November 13th, 2018 - 6:04:am
topbanner

ഗുജറാത്തില്‍ അടുത്ത ഭരണം കോണ്‍ഗ്രസിനെന്ന് രാഹുല്‍ ഗാന്ധി

suji
ഗുജറാത്തില്‍ അടുത്ത ഭരണം കോണ്‍ഗ്രസിനെന്ന് രാഹുല്‍ ഗാന്ധി

അടുത്ത ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിലെ വലിയ നേട്ടങ്ങള്‍ക്ക് ശേഷം ഫലം വിലയിരുത്താന്‍ ഗുജറാത്തിലെത്തിയതായിരുന്നു രാഹുല്‍ബി ജെ പിയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം നേടിയെടുക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇനി പിന്നോട്ടേക്ക് പോവില്ല. ബി.ജെ.പിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അകത്തുള്ളവര്‍ തന്നെ എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

'തൊണ്ണൂറു ശതമാനം ജനങ്ങളും കോണ്‍ഗ്രസ്സിനോടൊപ്പം ഒരുമിച്ച് പോരാടി, എന്നാല്‍ 10 ശതമാനം പേര്‍ സഹായിച്ചില്ല. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും.'രാഹുല്‍ വ്യക്തമാക്കി.

 

Read more topics: gujarat, rahul
English summary
congress will get 135 seats in next gujarat election says rahul
topbanner

More News from this section

Subscribe by Email