Friday September 21st, 2018 - 11:44:am
topbanner
Breaking News

ബിജെപി അങ്കലാപ്പില്‍; മൂന്ന് സംസ്ഥാനങ്ങളില്‍ പരാജയപ്പെടുമെന്ന് സര്‍വേ ഫലം

NewsDesk
ബിജെപി അങ്കലാപ്പില്‍; മൂന്ന് സംസ്ഥാനങ്ങളില്‍ പരാജയപ്പെടുമെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് അഭിപ്രായ സര്‍വേ.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പിക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന സൂചന നല്‍കിയത്. എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായാണ് സര്‍വേ നടത്തിയത്.

മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം, മോദി പ്രഭാവം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അനുകൂലമായിരിക്കും.

മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവും കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. യഥാക്രമം 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് ലഭിക്കുക. 28000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

English summary
Congress to Win Rajasthan, MP and Chhattisgarh, Modi Factor to Swing BJP Fortunes in States in 2019: Survey
topbanner

More News from this section

Subscribe by Email