Tuesday October 16th, 2018 - 3:40:pm
topbanner
Breaking News

കര്‍ണാടകയില്‍ ഗവര്‍ണര്‍ക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്

suji
കര്‍ണാടകയില്‍ ഗവര്‍ണര്‍ക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി എസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ച തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ്. ഗവര്‍ണര്‍ ഭരണഘടനയും നിയമവുമാണ് പിന്തുടരേണ്ടതെന്ന് ചിദംബരം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യമുന്നയിച്ച് ഹര്‍ജി നല്‍കുന്നതോടൊപ്പം ഉടന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും കാണുമെന്നും അദേഹം അറിയിച്ചു.

ഗവര്‍ണര്‍ ബിജെപിയുടെ ശിങ്കിടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 15 ദിവസത്തെ സമയമാണ് യെദ്യൂരപ്പയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ നല്‍കിയിരിക്കുന്നത്. ബിജെപിയ്ക്ക് കുതിരക്കച്ചവടത്തിന് വഴിയൊരുക്കാനാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏതായാലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാഷ്ട്രീയ നാടകങ്ങള്‍ കൊണ്ട് കൊഴുക്കുകയാണ് ഇവിടം.

 

Read more topics: congress, sc, governors decision
English summary
congress to approach sc tonight against governors decision
topbanner

More News from this section

Subscribe by Email