Wednesday September 26th, 2018 - 4:55:am
topbanner

ബിജെപിയ്‌ക്കെതിരെ പഴയ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് ; വീണ്ടും സെല്‍ഫ് ഗോളേന്ന് ബിജെപിയും !

suji
ബിജെപിയ്‌ക്കെതിരെ പഴയ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് ; വീണ്ടും സെല്‍ഫ് ഗോളേന്ന് ബിജെപിയും !

ന്യൂഡല്‍ഹി ; ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയുടെ പേരില്‍ ഇരു കക്ഷികളിലേയും നേതാക്കള്‍ തമ്മിലടി. രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെ ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് വീഡിയോ. തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ശനിയാഴ്ച ജയ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വസുന്ധര രാജയ്‌ക്കെതിരെ ജനങ്ങള്‍ നടത്തി പ്രതിഷേധമെന്നു പറഞ്ഞാണ് കോണ്‍ഗ്‌സ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. പ്രധാനമന്ത്രിയ്ക്ക് സ്വന്തം പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

മറുപടിയുമായി ബിജെപി രംഗത്തുവന്നു. വീഡിയോ അഞ്ച് മാസം മുമ്പത്തേതാണെന്നും പതിവ് പോലെ കോണ്‍ഗ്രസ് ഇത്തവണയും സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണെന്നും ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
തെറ്റ് ബോധ്യപ്പെട്ട ഉടന്‍ കോണ്‍ഗ്രസ് അബദ്ധം സമ്മതിച്ചു. വീഡിയോ സത്യമാണ്. ബിജെപിയ്‌ക്കെതിരെ ജനരോഷമുയരുന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറുണ്ടോയെന്ന് അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്തു.

Read more topics: congress, bjp, old video
English summary
congress targets modi with an old video bjp hits back
topbanner

More News from this section

Subscribe by Email