Friday July 20th, 2018 - 1:55:pm
topbanner
Breaking News

സ്വിസ് ബാങ്കിലുള്ളത് കള്ളപ്പണമല്ലെങ്കില്‍ കള്ളപ്പണമെവിടെ ; കോണ്‍ഗ്രസ്

suji
സ്വിസ് ബാങ്കിലുള്ളത് കള്ളപ്പണമല്ലെങ്കില്‍ കള്ളപ്പണമെവിടെ ; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി ; സ്വിസ് ബാങ്കിലെ നിക്ഷേപത്തെ പറ്റി കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും പീയുഷ് ഗോയലും നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ളതെല്ലാം കള്ളപ്പണമെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതിനെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളവയെല്ലാം കള്ളപ്പണമല്ലെങ്കില്‍ പിന്നെ കള്ളപ്പണം എവിടെയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല ചോദിച്ചു.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത് കള്ളപ്പണമാണെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2013ല്‍ പ്രസംഗിച്ച കാര്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പറഞ്ഞതോ കേന്ദ്രമന്ത്രിമാര്‍ പറയുന്നതോ ശരിയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
2018 ജനുവരി 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള ഇടപാടുകള്‍ ലഭ്യമാക്കാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരും തമ്മിലുള്ള കരാറിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. 1947 മുതലുള്ള എല്ലാ വിവരങ്ങളും എന്തുകൊണ്ട് ലഭ്യമാക്കുന്നില്ലെന്നും ആരെ സംരക്ഷിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള പണം രാജ്യത്ത് തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി അധികാരത്തിലേറുന്നത്. ഓരോരുത്തരുടേയും ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കാമെന്നായിരുന്നു മോദിയുടെ വാഗ്ദാനമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Read more topics: congress, modi, black money
English summary
congress steps up attack on modi government on black money
topbanner

More News from this section

Subscribe by Email