topbanner
Tuesday November 21st, 2017 - 9:51:am
topbanner
Breaking News

ഗാന്ധിജിയും നെഹ്രുവും ചവറെന്ന് ; ബിജെപി നേതാവിന് പണി കിട്ടി

SUJI
ഗാന്ധിജിയും നെഹ്രുവും ചവറെന്ന് ; ബിജെപി നേതാവിന് പണി കിട്ടി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനേയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയേയും മാലിന്യത്തോട് താരതമ്യപ്പെടുത്തി ബിജെപി എംപിയ്‌ക്കെതിരെ കോണ്‍ഗ്രസ് .അസമില്‍ നിന്നുള്ള ബിജെപി എംപിയായ ജോഹത് കാമാഖ്യ പ്രസാദ് താസയാണ് വിവാദ പരാമര്‍ശം നടത്തിയത്.
ശനിയാഴ്ച ശിവ്‌സാഗര്‍ ജില്ലയിലെ സൊനാരിയില്‍ നടന്ന പൊതു റാലിക്കിടെയാണ് പരാമര്‍ശം.


തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി.പ്രതിഷേധം ശക്തമായതോടെ ഗുവഹത്തി പോലീസ് സ്‌റ്റേഷനില്‍ എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


വര്‍ഷങ്ങളായി കോണ്‍ഗ്രസ് ' നെഹ്രു-ഗാന്ധി' ചവറുകളെ ജനങ്ങളുടെ മനസിലേക്ക് തളിവിടുകയാണ് .അതുകൊണ്ട് തന്നെ മറ്റൊരു സിദ്ധാന്തത്തിനും ജന മനസില്‍ ഇടമില്ലാതായി.എന്നാല്‍ ഇന്ന് ആ തത്വശാസ്ത്രത്തിന് സ്ഥാനമില്ല.അസം നുഖ്യമന്ത്രി സര്‍ബാനന്ദ സോനാവള്‍ വേദിയിലുള്ളപ്പോഴാണ് ബിജെപി എംപിയുടെ വിവാദ പ്രസംഗം .

Read more topics: congress. bjp mp,nehru, gandhiji
English summary
congress protest aginst bjp mp jorhat kamakhya prasad tasa
topbanner topbanner

More News from this section

Subscribe by Email