Wednesday November 21st, 2018 - 3:17:am
topbanner

ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം അനുവാര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം: തീരുമാനമെടുക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തി; 12 സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റ്

rajani v
ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം അനുവാര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം: തീരുമാനമെടുക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തി; 12 സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റ്

ന്യൂഡൽഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപിയെ നേരിടാന്‍ വിശാല മതേതര സഖ്യം രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുമായി ഏര്‍പ്പെടേണ്ട സഖ്യം സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. നഷ്ടമായ വോട്ടുകള്‍ തിരിച്ചു പിടിക്കുകയാണ് പാര്‍ട്ടിക്ക് മുന്നില്‍ ഉള്ള വെല്ലുവിളി എന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വ്യക്തമാക്കി.

ബിജെപിയെ പരാജയപെടുത്താന്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഒഴിവാക്കി തന്ത്രപരമായ സഖ്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏര്‍പ്പെടണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകും എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തുണ്ടാക്കുന്ന സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ മേധാവിത്വമുണ്ടാക്കാന്‍ കഴിയുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ആര്‍എസ്‌എസ്സിന്റെയും ബിജെപിയുടെയും സാമ്ബത്തിക ശക്തിയെയും സംഘടന ശക്തിയെയും മറികടക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്ന സോണിയ ഗാന്ധിയുടെ പ്രസംഗത്തോടെയാണ് സഖ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ സജ്ജീവമായത്.

കോണ്‍ഗ്രസ് സഖ്യത്തിന് നേതൃത്വം നല്‍കണം എന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിച്ച രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ശക്തി സിംഗ് ഗോയില്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ സഖ്യത്തിന്റെ മുഖം ആകണമെന്നും ഈ നേതാക്കള്‍ ആവശ്യം ഉന്നയിച്ചു. തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് പുറമെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്ന് കാണിക്കുന്നതിനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.

 

Read more topics: congress, pravarthaka, samithiyogam
English summary
congress pravarthaka samithiyogam
topbanner

More News from this section

Subscribe by Email