Sunday March 24th, 2019 - 2:49:pm
topbanner
topbanner

ബംഗളൂരുവില്‍ എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം: യുവാവ് ഗുരുതരാവസ്ഥയില്‍, ചികിത്സ തേടിയ ആശുപത്രിയില്‍ കയറിയും മര്‍ദ്ദനം

Jikku Joseph
ബംഗളൂരുവില്‍ എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം: യുവാവ് ഗുരുതരാവസ്ഥയില്‍, ചികിത്സ തേടിയ ആശുപത്രിയില്‍ കയറിയും മര്‍ദ്ദനം

ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലില്‍ വെച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്റെ അഴിഞ്ഞാട്ടം. എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് ഹോട്ടലില്‍ വെച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ചു. ബംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെ മകന്‍ എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. മുഹമ്മദ് ഹാരിസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. പിന്നീട് ആശുപത്രിയില്‍ ചെന്നും യുവാവിനെ ഇയാള്‍ ആക്രമിച്ചതായി പറയുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ജി.പി പരമേശ്വര കുറ്റക്കാരനായ മുഹമ്മദ് ഹരിസിനെ പാര്‍ട്ടിയില്‍ നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കിയതായി അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് എം.എല്‍.എ ഹാരീസ് രാത്രി വൈകി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഹാരീസ് എത്തിയതെന്ന് ബി.ജെ.പിയും ജെ.ഡി.എസും ആരോപിച്ചു. ഹരീസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും ഇരുകക്ഷികളും ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോണ്‍ഗ്രസ് പ്രതിരോധത്തിലാകുന്നത്. കുറ്റവാളികള്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

English summary
congress mlas son allegedly attacks youth at bengaluru
topbanner

More News from this section

Subscribe by Email