topbanner
Saturday October 21st, 2017 - 4:52:am
topbanner

ബെംഗളുരുവിലെ ഒളിവുജീവിതം അവസാനിപ്പിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടങ്ങി

NewsDesk
ബെംഗളുരുവിലെ ഒളിവുജീവിതം അവസാനിപ്പിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടങ്ങി

അഹമ്മദാബാദ്: ബെംഗളുരുവില്‍ പത്തു ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍ അഹദമ്മദാബാദിലേയ്ക്ക് തിരിച്ചുപോയി.

ബെംഗളുരുവിലെ ബിഡദി ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന എം.എല്‍.എ.മാര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളുരു വിമാനത്താവളത്തില്‍നിന്ന് തിരിച്ചത്.

ചൊവ്വാഴ്ചയാണു ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായാണു എംഎല്‍എമാരെ തിരികെ കൊണ്ടുപോകുന്നത്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണു ജൂലൈ 29ന് എംഎല്‍എമാരെ കോണ്‍ഗ്രസ് ഗുജറാത്തില്‍നിന്നു കര്‍ണാടകത്തിലേക്കു മാറ്റിയത്. ഒരു സീറ്റിനായി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ യുദ്ധമാണ് എംഎല്‍എമാരെ ഒളിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.

ഇവര്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ചനടത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്നും നാട്ടിലേക്കാണ് പോകുന്നതെന്നും ഗുജറാത്ത് എം.എല്‍.എ.യും എ.ഐ.സി.സി. വക്താവുമായ ശക്തിസിങ് ഗൊഹില്‍ പറഞ്ഞു.

എം.എല്‍.എ.മാര്‍ കഴിഞ്ഞദിവസം കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തുകയും വിധാന്‍സൗധ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

 

Read more topics: Congress, MLA, Bengaluru
English summary
Congress MLAs return from Bengaluru amid high security
topbanner topbanner

More News from this section

Subscribe by Email