Sunday June 24th, 2018 - 1:18:am
topbanner
Breaking News

യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ പോലീസില്‍ കീഴടങ്ങി

Jikku Joseph
യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ പോലീസില്‍ കീഴടങ്ങി

ബംഗളൂരു: നഗരത്തിലെ റസ്റ്റാറന്റില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ പോലീസില്‍ കീഴടങ്ങി. ബംഗളൂരു ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് നാലപ്പാടാണ് പോലീസില്‍ കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തേക്ക് നാലപ്പാടിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

ബംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെ മകന്‍ എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. മുഹമ്മദ് ഹാരിസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. പിന്നീട് ആശുപത്രിയില്‍ ചെന്നും യുവാവിനെ ഇയാള്‍ ആക്രമിച്ചതായി പറയുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ജി.പി പരമേശ്വര കുറ്റക്കാരനായ മുഹമ്മദ് ഹരിസിനെ പാര്‍ട്ടിയില്‍ നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കിയതായി അറിയിച്ചു. സംഭവമറിഞ്ഞ് എം.എല്‍.എ ഹാരീസ് രാത്രി വൈകി ആശുപത്രിയില്‍ എത്തിയിരുന്നു.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഹാരീസ് എത്തിയതെന്ന് ബി.ജെ.പിയും ജെ.ഡി.എസും ആരോപിച്ചു. ഹരീസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും ഇരുകക്ഷികളും ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോണ്‍ഗ്രസ് പ്രതിരോധത്തിലാകുന്നത്. കുറ്റവാളികള്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യും വ്യക്തമാക്കിയിരുന്നു.

English summary
congress mla son allegedly attacked youth at bengaluru

More News from this section

Subscribe by Email