Thursday December 13th, 2018 - 4:54:pm
topbanner

കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ; കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രി

Jikku Joseph
കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ; കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ നാളെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യും. ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആകേ 34 മന്ത്രിമാര്‍. അതില്‍ കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍, ജെഡിഎസിന് 12. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുടെ കാര്യത്തില്‍ തീരമാനമെന്ന് കുമാരസ്വാമി പ്രതികരിച്ചു.

മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29-ന് ശേഷമാകും. കോണ്‍ഗ്രസിന്റെ രമേഷ്‌കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന്. അതേസമയം, കുമാരസ്വാമി തന്നെ 5 വര്‍ഷവും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് ജി.പരമേശ്വര പ്രതികരിച്ചു. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രതികരണം. അതേസമയം, കുമാരസ്വാമി സ്വാര്‍ത്ഥനെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നിരയുടെ കൂട്ടായ്മയുടെ വേദിയായി മാറും കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി നേതാവ് മായാവയതി, എസ്.പി നേതാവ് അഖിലേഷ് യാദവ്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിംഗ്, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, നടന്‍ കമല്‍ ഹാസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

English summary
congress mla g.parameshwara to be karnataka deputy chief minister, says kumaraswamy
topbanner

More News from this section

Subscribe by Email