Monday December 17th, 2018 - 3:25:pm
topbanner

വിഷം കഴിച്ച കുമാരസ്വാമിയുടെ വിഷമിറക്കാന്‍ കോണ്‍ഗ്രസ്

suji
 വിഷം കഴിച്ച കുമാരസ്വാമിയുടെ വിഷമിറക്കാന്‍ കോണ്‍ഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ ജനതാദള്‍ സെക്കുലര്‍, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ നയിക്കുന്നത് തെല്ലും സന്തോഷമില്ലാതെയാണെന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയിരുന്നു. ഈ വിഷയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാണ് കര്‍ണ്ണാടക ഉപമുഖ്യന്‍ ജി പരമേശ്വരയുടെ ശ്രമം.

താന്‍ മുഖ്യമന്ത്രി ആയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്തോഷം തനിക്കില്ലെന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. വിഷം കുടിച്ചത് പോലെയുള്ള അവസ്ഥയിലാണ് തന്റെ വേദന. മുഖ്യമന്ത്രിയെന്ന പദവിയില്‍ ഇരിക്കാന്‍ വേണ്ടിയല്ല പിതാവിന്റെ അജണ്ട പൂര്‍ത്തിയാക്കാനാണ് താന്‍ പദവി സ്വീകരിച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കി.

കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ കുമാരസ്വാമി വലിയ സമ്മര്‍ദത്തിലാണ്. തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ജെഡിഎസിന് പ്രാമുഖ്യമുള്ള ഹസന്‍, രാമനഗര പ്രദേശങ്ങള്‍ക്കാണ് പ്രാതിനിധ്യം നല്‍കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് എച്ച് കെ പാട്ടീല്‍ രംഗത്ത് വന്നിരുന്നു. ഇതോടൊപ്പം ഇന്ധന നികുതി കൂട്ടിയതിനെ എതിര്‍ത്ത് സിദ്ധരാമയ്യയും കത്തയച്ചു.

എന്നാല്‍ മുഖ്യമന്ത്രി വളരെ സന്തോഷവാനാണെന്ന് ഉപമുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രി സന്തോഷിച്ചാല്‍ തങ്ങള്‍ എല്ലാവരും സന്തോഷിക്കുമെന്നും പരമേശ്വര വ്യക്തമാക്കി.

 

English summary
congress in damage control after kumaraswamys swallowing poison remark
topbanner

More News from this section

Subscribe by Email