Thursday May 24th, 2018 - 11:44:am
topbanner

കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍

Jikku Joseph
കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍

ബംഗളുരു: ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കര്‍ണാടകയിലെ വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടത്തു. പ്രതിഷേധ സമരം ആരംഭിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വിധാന്‍ സഭയ്ക്ക് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപത്താണ് എംഎല്‍എമാര്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍, എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത് രംഗത്തുണ്ട്. കൂടുതല്‍ നേതാക്കള്‍ ഉടന്‍ എത്തുമെന്നാണ് സൂചന.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പിന്നാലെ ജെഡിഎസ് എംഎല്‍എമാരും വിധാന്‍ സൗധയിലേക്ക് എത്തിയിട്ടുണ്ട്. ജനാധിപത്യത്തെ ബി.ജെ.പി കശാപ്പു ചെയ്യുകയാണെന്ന് സത്യാഗ്രമിരുന്ന് കൊണ്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റിസോര്‍ട്ടിലുണ്ടായിരുന്ന എംഎല്‍എമാരെ വിധാന്‍സൗധയ്ക്കു മുന്നില്‍ അണിനിരത്തി പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ്സ് തുടക്കം കുറിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം നല്‍കുകയാണ് സത്യാഗ്രഹ നീക്കത്തിലൂടെ കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നത്. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നതും.

English summary
congress holds protest at mahatma gandhis statue in vidhan soudha

More News from this section

Subscribe by Email