topbanner
Saturday October 21st, 2017 - 4:53:am
topbanner

കോണ്‍ഗ്രസ് നിലനില്‍പിനായുള്ള പോരാട്ടത്തില്‍; പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലെന്ന് ജയറാം രമേഷ്

NewsDesk
കോണ്‍ഗ്രസ് നിലനില്‍പിനായുള്ള പോരാട്ടത്തില്‍; പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലെന്ന് ജയറാം രമേഷ്

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസിലെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വെട്ടിത്തുറന്നുപറഞ്ഞ് മുന്‍ കേന്ദ്രമന്ത്രികൂടിയായ ജയറാം രമേശ്.

പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പഴയരീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനംകൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കൂട്ടായ ശ്രമം പാര്‍ട്ടിയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും അധികാരത്തിലുണ്ടെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. അക്കാലം കഴിഞ്ഞു, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലും ജനങ്ങളോടുള്ള ഇടപെടലിലുമെല്ലാം മാറ്റംവേണം.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധവികാരം കൊണ്ടുമാത്രം അധികാരത്തില്‍വരാമെന്ന് കരുതുന്നത് മൗഢ്യമാണ്. മോദിയും ഷായുമാണ് നമ്മുടെ എതിരാളികള്‍.

കണ്ടുപരിചയിച്ച രാഷ്ട്രീയപ്രവര്‍ത്തനരീതിയോ തന്ത്രങ്ങളോ അല്ല അവരുടത്. അതനുസരിച്ച് മാറിയില്ലെങ്കില്‍ നമ്മള്‍ അപ്രസക്തരാകും. ഇന്ത്യ മാറിക്കഴിഞ്ഞു. പഴയ മുദ്രാവാക്യങ്ങളോ സമവാക്യങ്ങളോ മന്ത്രങ്ങളോ ഫലിക്കില്ല. അതനുസരിച്ച് കോണ്‍ഗ്രസും മാറണം. അദ്ദേഹം പറഞ്ഞു.

 

Read more topics: Congress, Jairam Ramesh
English summary
Congress facing existential crisis, Jairam Ramesh
topbanner topbanner

More News from this section

Subscribe by Email