Saturday September 22nd, 2018 - 1:19:am
topbanner

മോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ്

suji
മോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരം ഉയര്‍ത്താനാണ് മോദിയും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധികാരം നിലനിര്‍ത്താനുള്ള പാച്ചിലില്‍ മോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെ പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദു മുസ്ലീം ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമം. വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പ്രധാനമന്ത്രയുടേയും ബജെപിയിലെ മറ്റ് നേതാക്കളുടേയും രോഗാതുര മനസ്ഥിതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മഹാഭാരത്തിലെ അന്ധ കഥാപാത്രമായ ധൃതരാഷ്ട്രരെപോലെയാണ് മോദി. സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ത്ത് അധികാരം നേടാന്‍ ശ്രമിക്കുന്ന ബിജെപി ദുര്യോധനനെ പോലെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് അധികാരക്കൊതി മൂത്ത മോദി അന്ധത ബാധിച്ചത് പോലെ പെരുമാറുന്നത്. സമൂഹത്തില്‍ വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നത്. അധികാര ദാഹം കൊണ്ട് എന്തും ചെയ്യുമെന്ന സ്ഥിതിയിലാണ് ബിജെപി. വിഭജിച്ച് ഭരിക്കുക എന്നത് ബിജെപിയുടെ ആശയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്, ഗോഡ്‌സെയുടെ ആശയങ്ങള്‍ക്ക് ഒരിക്കലും ഗാന്ധിജിയുടെ ആശയങ്ങളെ തോല്‍പ്പിക്കാനാകില്ല. കോണ്‍ഗ്രസിന്റെ മതം ഏതാണെന്നാണ് മോദി ചോദിക്കുന്നത്. കോണ്‍ഗ്രസിന്റെ മതം ഇന്ത്യയാണ്. ഇന്ത്യയിലെ ഓരോ പൗരനെയും ഓരോ മതത്തേയും ജാതിയേയും ഭാഷയേയും പ്രദേശത്തെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നു, സുര്‍ജോവാല പറഞ്ഞു.

 

Read more topics: congress, modi
English summary
congress criticize modi
topbanner

More News from this section

Subscribe by Email