Wednesday September 19th, 2018 - 3:27:am
topbanner
Breaking News

ഇന്ധന വില വര്‍ദ്ധനവിലൂടെ കേന്ദ്രം 11 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ്

suji
ഇന്ധന വില വര്‍ദ്ധനവിലൂടെ കേന്ദ്രം 11 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ്

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നതിന് മുന്നോടിയാണ് ഭാരത് ബന്ദ്. ഇന്ധന വില വര്‍ദ്ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജോവാല കുറ്റപ്പെടുത്തി.

മോദി സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണ് നടത്തിയത്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധിക നികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം, അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ പാര്‍ട്ടികളോടും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ചതായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബിഎസ്പിയും തൃണമൂലും തീരുമാനം അറിയിച്ചിട്ടില്ല. പ്രതിഷേധത്തോട് തൃണമൂലിനും യോജിപ്പുണ്ടെന്ന് പട്ടേല്‍ അവകാശപ്പെട്ടു.

Read more topics: congress, fuel price hike
English summary
congress against fuel price hike
topbanner

More News from this section

Subscribe by Email