Sunday February 17th, 2019 - 1:35:pm
topbanner

അഗസ്റ്റയ്ക്ക് മോദി സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ നിരത്തി കോണ്‍ഗ്രസ് പ്രത്യാക്രമണം

suji
അഗസ്റ്റയ്ക്ക് മോദി സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ നിരത്തി കോണ്‍ഗ്രസ് പ്രത്യാക്രമണം

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ രാഷ്ട്രീയ താല്‍പര്യം ലക്ഷ്യമിട്ട് സോണിയാഗാന്ധിയേയും രാഹുലിനേയും ബിജെപി വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ്. അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേല്‍ നേതാക്കളുടെ പേരുകള്‍ സൂചിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്ത സഹായങ്ങള്‍ അക്കമിട്ട് നിരത്തിയ കോണ്‍ഗ്രസ് പ്രത്യാക്രമണം ശക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ മിഷേലില്‍ നിന്ന് ഞങ്ങള്‍ക്കാവശ്യമായ മൊഴി തരപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അഴിമതിക്കാരായ വിദേശ ഇടനിലക്കാര്‍ എക്കാലവും ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരായിരുന്നുവെന്നും ഇടപാടില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.

മിഷേലുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്നും അഗസ്ര്‌റ വെസ്റ്റ്‌ലാന്‍ഡിനെ മോദി സര്‍ക്കാര്‍ സഹായിച്ചതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല തിരിച്ചടിച്ചു. യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ 2014 ആഗസ്തില്‍ അതില്‍ നിന്നൊഴിവാക്കിയ ബിജെപി സര്‍ക്കാര്‍ കമ്പനിയെ അനര്‍ഹമായി സഹായിച്ചു. പ്രതിരോധ മേഖലയ്ക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലും കമ്പനിയെ പങ്കാളിയാക്കി. നാവിക സേനയ്ക്കായി നൂറു ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കമ്പനിയ്ക്ക് അനുമതി നല്‍കി. 2015 ല്‍ ബംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യ ഷോയില്‍ അഗസ്റ്റയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ പങ്കാളിത്തം ഉറപ്പാക്കിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇഡിയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെതിരെ വ്യാജ കഥകള്‍ മെനയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മിഷേലിന്റെ മൊഴി ആയധമാക്കി കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുകയാണ് ബിജെപിയിപ്പോള്‍ .

Viral News

Read more topics: congress,augusta westland case
English summary
congress about augusta westland case
topbanner

More News from this section

Subscribe by Email