Thursday September 20th, 2018 - 6:17:pm
topbanner
Breaking News

ശൈശവ വിവാഹം; ഫേസ്ബുക്ക് പോസ്റ്റ് തെളിവാക്കി വിവാഹം കോടതി റദ്ദാക്കി

NewsDesk
ശൈശവ വിവാഹം; ഫേസ്ബുക്ക് പോസ്റ്റ് തെളിവാക്കി വിവാഹം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പെണ്‍കുട്ടിക്ക് 12 വയസുള്ളപ്പോള്‍ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ വിവാഹം കോടതി റദ്ദാക്കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള സുശീല വിഷ്നോനി എന്ന പത്തൊമ്പതുകാരിയാണ് വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ കോടതിയെ സമീപിച്ചത്.

2010ലായിരുന്നു സുശീലയുടേയും ഭര്‍ത്താവിന്റേയും വിവാഹം നടന്നത്. സുശീലയ്ക്കും ഭര്‍ത്താവിനും 12 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിന് തുല്യമായിരുന്നെന്നും സുശീല കോടതിയെ അറിയിച്ചു.

എന്നാല്‍, വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ഇതോടെ, ബാലാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിന്റെ ഫേസ്ബുക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കി. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളും സുശീല കോടതിയില്‍ സമര്‍പ്പിച്ചു.

ഇത് തെളിവായി സ്വീകരിച്ചാണ് കോടതി വിവാഹം റദ്ദാക്കിയത്. തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. പഠിക്കണമെന്നായിരുന്നു ആഗ്രഹം.എന്നാല്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.

 

Read more topics: message, Facebook, child
English summary
Congratulatory messages on man's Facebook page helps annul child
topbanner

More News from this section

Subscribe by Email