Tuesday October 23rd, 2018 - 3:13:pm
topbanner
Breaking News

വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍: ഹാര്‍ദിക് പട്ടേല്‍

Anju NC
വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍: ഹാര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കാണിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് പാട്ടീദാര്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് വിജയിച്ച ബി.ജെ.പിക്ക് അഭിനന്ദനങ്ങളും ഹാര്‍ദിക് നേര്‍ന്നു. കോണ്‍ഗ്രസിന്റെ പരാജയ കാരണം വോട്ടിങ് മെഷീനില്‍ വരുത്തിയ കൃത്രിമമാണ്. ഒരു പ്രത്യേക പാര്‍ട്ടിയുടെ അനുഭാവിയല്ലാത്ത താന്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്നും ഹാര്‍ദിക് പറഞ്ഞു.

എ.ടി.എം ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇ.വി.എമ്മും ഹാക്ക് ചെയ്യാമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. വോട്ടിങ് മെഷീനില്‍ വലിയ തോതില്‍ ക്രമക്കേട് നടത്തുന്നതായി നേരത്തെ തന്നെ ഹാര്‍ദിക് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷവും ആരോപണത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഹാര്‍ദിക് രംഗത്തെത്തിയിരിക്കുന്നത്.

English summary
congratulations to bjp for winning election by tampering EVMs: hardik patel
topbanner

More News from this section

Subscribe by Email