topbanner
Tuesday November 21st, 2017 - 2:36:am
topbanner
Breaking News

ഇന്ധനവില വില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

rajani v
ഇന്ധനവില വില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ഇന്ധനവില വില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് നിഗമനം.

അമേരിക്കയില്‍ വീശിയടിച്ച ഇര്‍മ ചുഴലിക്കാറ്റും ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വില താഴ്ന്നാല്‍ രാജ്യത്ത് ഇന്ധനവില കുറയും. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

 

English summary
comming days petrol price decrease statement minister
topbanner topbanner

More News from this section

Subscribe by Email