Sunday August 19th, 2018 - 1:29:am
topbanner

സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്.ഡി. നിര്‍ബന്ധം

akhila
സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്.ഡി. നിര്‍ബന്ധം

 

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്.ഡി. നിര്‍ബന്ധം. 2021-'22 അധ്യയനവര്‍ഷം മുതലാണ് അധ്യാപകനിയമനത്തിന് പിഎച്ച്.ഡി. നിര്‍ബന്ധമാക്കിയത്.

നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ജയിച്ചാല്‍മാത്രം നിയമനം ലഭിക്കില്ലെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. അധ്യാപകനിയമനത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.) കൊണ്ടുവന്ന മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. കോളേജുകളില്‍ നെറ്റ്/പിഎച്ച്.ഡി. ഉള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍മാരായി നിയമനം നല്‍കാം. എന്നാല്‍, സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ പിഎച്ച്.ഡി. നിര്‍ബന്ധമാക്കി.

സര്‍വകലാശാല അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്മെന്റ് സ്‌കീമില്‍ (സി.എ.എസ്.) സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡം ഗവേഷണകേന്ദ്രീകൃതമായിരിക്കും. കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അധ്യാപനമികവാണ് പരിഗണിക്കുക. കോളേജുകളില്‍ പ്രൊഫസര്‍ തസ്തികവരെ സ്ഥാനക്കയറ്റമുണ്ടാകും. ലോകറാങ്കിങ്ങില്‍ ഉയര്‍ന്ന 500 വിദേശ സര്‍വകലാശാലകളിലേതിലെങ്കിലും നിന്ന് പിഎച്ച്.ഡി. നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇവിടത്തെ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍മാരായി നിയമനം ലഭിക്കും.

കൂടാതെ പുതുതായി നിയമനം നേടുന്നവര്‍ക്ക് ഒരുമാസത്തെ പരിശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള പ്രൊഫസര്‍മാരുടെ തസ്തികകളില്‍ 10 ശതമാനം സീനിയര്‍ പ്രൊഫസര്‍ തസ്തികകളാക്കും. സീനിയര്‍ പ്രൊഫസര്‍മാരെ നേരിട്ടോ, സ്ഥാനക്കയറ്റംവഴിയോ നിയമിക്കും.

കോളേജ്, സര്‍വകലാശാല അധ്യാപകര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഗവേഷണസൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് സര്‍വകലാശാലകളില്‍ റിസേര്‍ച്ച് ക്ലസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്യും.

Read more topics: teachers, qualification
English summary
college, university teachers qualification
topbanner

More News from this section

Subscribe by Email