Friday November 16th, 2018 - 5:18:pm
topbanner

കാമുകിയുടെ പേര് കൈയ്യില്‍ പച്ചകുത്തിയതിന് നടുറോഡില്‍ നവവധുവിന്റെ പ്രതികാരം

renjini
കാമുകിയുടെ പേര് കൈയ്യില്‍ പച്ചകുത്തിയതിന് നടുറോഡില്‍  നവവധുവിന്റെ പ്രതികാരം

കോയമ്പത്തൂര്‍:  കാമുകിയുടെ പേര് കൈയ്യില്‍ പച്ചകുത്തിയതിന് നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ നവവരനെ പൊതിരെ തല്ലി വധുവിന്റെ പ്രതികാരം. പട്ടാപകൻ നടുറോഡിലാണ് സംഭവം അരങ്ങേറിയത്.ഇയാളുടെ രണ്ടാം ഭാര്യയാണ് ഈ പെൺകുട്ടി. ആദ്യ ഭാര്യ ഇയാളോട് പിണങ്ങി പോയിരുന്നു. എന്നാല്‍ മുന്‍ ഭാര്യയുടെയോ തന്റെയോ അല്ലാതെ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരാണ് കൈയില്‍ പച്ചകുത്തിയിരിക്കുന്നത് എന്ന് കണ്ടാണ് ഭാര്യ ഇയാളെ മര്‍ദിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെ നവവരനെ പൊതിരെ തല്ലി വധുവിന്റെ പ്രതികാരംതീർത്തത്.

വതിയെ ശല്യം ചെയ്തതിന് പ്രതികരിക്കുന്നതാണെന്ന് കരുതി നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് തല്ലു വാങ്ങുന്നത് സ്വന്തം ഭര്‍ത്താവാണെന്ന് മനസിലായത്. തല്ലുന്നതിന്റെ കാരണം കൂടി അറിഞ്ഞതോടെ ആള്‍ക്കൂട്ടം കാഴ്ചക്കാരാവുകയായിരുന്നു. 

നിന്നെ വിശ്വസിച്ച് കല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിച്ചതെന്ന ചോദ്യത്തോടെയാണ് അവള്‍ അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചത്.വിവാഹത്തിനു ശേഷം ഭര്‍ത്താവില്‍ നിന്ന് പരിഗണന കിട്ടാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. അതിനു ശേഷം മടങ്ങുമ്പോഴാണ് പച്ചകുത്തലിനെ കുറിച്ച് ചോദിച്ച് ഇയാളെ യുവതി തല്ലിയത്. 
 

Read more topics: Coimbatore, Woman, beats, husband
English summary
Woman beats up husband over tattoo of a girl’s name
topbanner

More News from this section

Subscribe by Email