Saturday November 17th, 2018 - 5:33:pm
topbanner

കള്ളനോട്ടുകള്‍ വീണ്ടും വ്യാപകമാകും; പുതിയ 2,000 രൂപയുടെ നോട്ടില്‍ മതിയായ സുരക്ഷയില്ല

NewsDesk
കള്ളനോട്ടുകള്‍ വീണ്ടും വ്യാപകമാകും; പുതിയ 2,000 രൂപയുടെ നോട്ടില്‍ മതിയായ സുരക്ഷയില്ല

ന്യൂഡല്‍ഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളില്‍ മതിയായ സുരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം
കിട്ടിയിട്ടില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോര്‍ട്ടു ചെയ്തു.

വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ മാത്രമേ മതിയായ സുരക്ഷ ഒരുക്കാന്‍ സാധ്യമാകൂ. നോട്ടിലെ സുരക്ഷാ സവിശേഷതകള്‍ മാറ്റുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ അതിന് മതിയായ സമയം ലഭിച്ചില്ലെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോട്ടിലെ വാട്ടര്‍മാര്‍ക്കുകള്‍, സെക്യൂരിറ്റി ത്രെഡുകള്‍, ലാറ്റന്റ് ഇമേജ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ നവീകരിക്കാന്‍ നിരവധി മാതൃകകള്‍ ഉണ്ടാക്കേണ്ടതും ഇവയുടെയെല്ലാം മൂല്യനിര്‍ണയം നടത്തേണ്ടതും ആവശ്യമാണ്.

ഇതില്‍ നിന്ന് ഏറ്റവും സുരക്ഷിതമായവ കണ്ടെത്തി ഒടുവില്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലേ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നോട്ടുകള്‍ അച്ചടിക്കാനാവൂ. ഇതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2000 രൂപയുടെ പുതിയ നോട്ടുകള്‍ നിര്‍മിക്കാനുള്ള തീരുമാനം ആറുമാസം മുമ്പ് മാത്രം എടുത്തിട്ടുള്ളതിനാല്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഒരുക്കാന്‍ സമയം ലഭിച്ചിട്ടില്ല. നോട്ടിന്റെ ഡിസൈനില്‍ മാത്രമേ വ്യത്യാസം വരുത്തിയിട്ടുള്ളൂ, സുരക്ഷാ സവിശേഷതകള്‍ പഴയ നോട്ടിന്റേത് തന്നെയാണ്ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സീരിയൽ നടി സബർണ മരിച്ച നിലയിൽ

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഉര്‍വശിക്കെതിരെ പരാതി

Read more topics: security, note, official
English summary
No time to add new security features in notes says official
topbanner

More News from this section

Subscribe by Email