Monday November 19th, 2018 - 10:40:am
topbanner

നോട്ടു നിരോധനത്തിനുശേഷം 4 ലക്ഷം കോടി കള്ളപ്പണം ബാങ്കിലെത്തിയതായി സൂചന

NewsDesk
നോട്ടു നിരോധനത്തിനുശേഷം 4 ലക്ഷം കോടി കള്ളപ്പണം ബാങ്കിലെത്തിയതായി സൂചന

ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ ശേഷം നാലുലക്ഷം കോടി രൂപയോളം വരെ കള്ളപ്പണം രാജ്യത്തെ വിവിധ ബാങ്കുകളില്‍ എത്തിയതായി സൂചന.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു. ഈ നിക്ഷേപങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കള്ളപ്പണത്തെക്കുറിച്ചുള്ള ഏകദേശ വിവരം ലഭിക്കുകയുള്ളൂ.

നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി. വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കും.

Read more topics: bank, note, crore, department
English summary
Co-op banks used notes ban as opportunity to launder crores: I-T department
topbanner

More News from this section

Subscribe by Email