Wednesday November 14th, 2018 - 12:13:am
topbanner

9ാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; മരണം കുത്തേറ്റതിനെത്തുടര്‍ന്ന്

suji
9ാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; മരണം കുത്തേറ്റതിനെത്തുടര്‍ന്ന്

അഹമ്മദാബാദ്: വഡോദരയിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍. സ്‌കൂളിലെ ബാത്ത്‌റൂമിലാണ് കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. നഗരത്തിലെ ബാരണ്‍പോരാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ഭാരതി വിദ്യാലയ സ്‌കൂളില്‍ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂളിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി. സ്‌കൂളിലെ കുളിമുറിയിലാണ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കുളിമുറിയില്‍ നിന്നും കണ്ടെത്തി.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സംശയത്തില്‍ നില്‍ക്കുന്നത്. ഈ ആണ്‍കുട്ടിയാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. ഈ പത്താം ക്ലാസുകാരന്‍ ഇപ്പോള്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സ്‌കൂളില്‍ അടുത്തിടെ ചേര്‍ന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വഡോദരയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് പഠിക്കാന്‍ എത്തിയിരുന്നത്.

 

English summary
class 9 student stabbed to death in school bathroom in vadodara
topbanner

More News from this section

Subscribe by Email