Sunday September 23rd, 2018 - 6:15:am
topbanner

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഹാള്‍ ടിക്കറ്റ് കീറി പ്രതികാരം ; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

suji
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഹാള്‍ ടിക്കറ്റ് കീറി പ്രതികാരം ; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സഹപാഠികള്‍ ചേര്‍ന്ന് പ്രതികാരത്തിന്റെ ഭാഗമായി ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് ദളിത് വിദ്യാര്‍ത്ഥിനി മരിച്ചത്.

17 കാരിയായ തമിഴരസിയാണ് ആത്മഹത്യ ചെയ്തത്. ബോര്‍ഡ് പരീക്ഷ നടക്കവേ സഹപാഠികള്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ച വിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥിനി. ഭാവി തന്നെ പോയി എന്നു കരുതി വീട്ടിലെത്തിയ ശേഷം തമിഴരസി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയുടെ ഹാള്‍ടിക്കറ്റ് കീറി കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ പ്രണയാഭ്യര്‍ത്ഥന നിരസച്ചതിന്റെ പ്രതികാരമായിട്ടാണ് ഇരുവരും ഹാള്‍ ടിക്കറ്റ് കീറി പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട് .

 

English summary
class 12 girl hangs self after classmates tear her hall ticket in Krishnagiri
topbanner

More News from this section

Subscribe by Email