Monday July 16th, 2018 - 7:55:pm
topbanner
Breaking News

പാക് ചാര സംഘടനയ്ക്ക് ജൈവായുധ യുദ്ധമുറയില്‍ ചൈനയില്‍ നിന്ന് പരിശീലനം ലഭിച്ചതായി സൂചന

suji
പാക് ചാര സംഘടനയ്ക്ക് ജൈവായുധ യുദ്ധമുറയില്‍ ചൈനയില്‍ നിന്ന് പരിശീലനം ലഭിച്ചതായി സൂചന

ശത്രു രാജ്യത്ത് നിന്നുള്ള സൈബര്‍, രാസായുധ ആക്രമണങ്ങള്‍ക്ക് ഇന്ത്യ സജ്ജമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് .പാക്കിസ്ഥാനിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ ജൈവായുധ യുദ്ധ മുറയില്‍ ചൈനയില്‍ നിന്ന് പരിശീലനം നേടിയതായി ഇന്ത്യന്‍ സൈന്യത്തിന് വിവരമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ അവര്‍ നടത്തിയാല്‍ നേരിടാന്‍ ഇന്ത്യ തയ്യാറാണ്.

ദോക് ലായില്‍ ചൈന പിന്നോട്ട് വലിഞ്ഞെങ്കിലും ശൈത്യ കാലത്തിന് ശേഷം അവര്‍ വീണ്ടും പ്രകോപനമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയുള്‍പ്പെടുന്ന വടക്കന്‍ അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാന്‍ ആരേയും അനുവദിക്കില്ല. ചൈന ശക്തമായിരിക്കാം. ഇന്ത്യ ദുര്‍ബലമൊന്നുമല്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

English summary
china powerful India not weak either says General Bipin Rawat

More News from this section

Subscribe by Email