Wednesday March 20th, 2019 - 1:21:pm
topbanner
topbanner

ചൈന വീണ്ടും ചതിച്ചു ; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന

suji
ചൈന വീണ്ടും ചതിച്ചു ; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന

പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുഎന്നില്‍ പാസാക്കാനായില്ല. ഇക്കാര്യം പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയുടെ ആവശ്യത്തിന് ചൈന തടസം നിന്നത്. ചൈനയുടെ നടപടി നിരാശാജനകമെന്ന് ഇന്ത്യ പ്രതികരിച്ചു.

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കു്‌നനതിനെ നാലാം തവണയാണ് ചൈന എതിര്‍ക്കുന്നത്. മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫെബ്രുവരി 27നാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ വച്ചത്. ജര്‍മ്മനി പിന്താങ്ങി. മസൂദിന്റെ സ്വത്ത് കണ്ടുകെട്ടണമെന്നും യാത്രാവിലക്കും ഉള്‍പ്പെടുത്തിയാണ് പ്രമേയം. എതിര്‍പ്പറിയിക്കാനുള്ള സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ചൈന തടസ്സമറിയിച്ച് കുറിപ്പ് നല്‍കിയത്. കൂടുതല്‍ പരിശോധനയ്ക്ക് സമയം വേണമെന്നാണ് ചൈനയുടെ വാദം.

Viral News

Read more topics: mazood global terrorist,china
English summary
china oppose again in un to declare mazood global terrorist
topbanner

More News from this section

Subscribe by Email