Thursday September 20th, 2018 - 3:01:pm
topbanner
Breaking News

ലഡാക്കില്‍ ചൈന 400 മീറ്റര്‍ അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ട്

suji
ലഡാക്കില്‍ ചൈന 400 മീറ്റര്‍ അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ട്

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ അതിക്രമിച്ച് കയറ്റം വീണ്ടും. ലഡാക്കിലെ ഡെംചോക്ക് സെക്ടറിലാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടന്നുകയറിയതും അഞ്ച് ടെന്റുകള്‍ സ്ഥാപിച്ചതും. കാലി മേയ്ക്കുന്നവരേയും കൊണ്ടാണ് സൈനീകരെത്തിയത്. പിഎല്‍എയുടെ നീക്കം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യം അവരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനായി കൊടി ഉയര്‍ത്തി കാണിച്ചു. തുടര്‍ന്ന് ഛെര്‍ദോംഗ് നെല്‍ലോംഗ് മേഖലയിലെ മൂന്നു ടെന്റുകള്‍ അഴിച്ചുമാറ്റി. എന്നാല്‍ ശേഷിക്കുന്ന രണ്ടു ടെന്റുകളില്‍ സൈനീക സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട് .

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ 23 അതീവ ഗുരുതര തര്‍ക്ക പ്രദേശങ്ങളില്‍ ഒന്നാണ് ഡെംചോക്ക് പോസ്റ്റ്. ഈ വര്‍ഷം മാത്രം ചൈന 170 തവണ അതിര്‍ത്തിയിലേക്ക് കടന്നുകയറി . 2017ല്‍ 426 തവണയും 2016 ല്‍ 273 തവണയും ചൈന അതിര്‍ത്തിയിലേക്ക് കടന്നുകയറിയിരുന്നു .

Read more topics: china, intrudes , ladakh
English summary
china intrudes 400m into ladakh
topbanner

More News from this section

Subscribe by Email