Wednesday May 27th, 2020 - 8:26:pm

എട്ടു മണിക്കൂര്‍ കുരുന്നുകള്‍ വിശന്നും ദാഹിച്ചും കാത്തിരുന്നു ; യുപിയിലെ വിദ്യാഭ്യാസ മന്ത്രിയെ ഒന്നു കാണാന്‍ !!

suji
എട്ടു മണിക്കൂര്‍ കുരുന്നുകള്‍ വിശന്നും ദാഹിച്ചും കാത്തിരുന്നു ; യുപിയിലെ വിദ്യാഭ്യാസ മന്ത്രിയെ ഒന്നു കാണാന്‍ !!

യുപിയില്‍ മന്ത്രിയുടെ പരിപാടിയ്ക്കായി കുട്ടികളെ എട്ടു മണിക്കൂര്‍ മുമ്പേ വേദിയിലെത്തിച്ചത് വിവാദമായി. ബഹ്‌റൈച്ച് സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ 12 മണിയ്ക്ക് വേദിയിലെത്തിച്ചു. പരിപാടി തുടങ്ങിയത് 8 മണിയ്ക്ക്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുട്ടികള്‍ തളര്‍ന്നു. ദയനീയമായ അവസ്ഥയായിരുന്നു കുട്ടികളുടേതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടികള്‍ക്ക് വെള്ളമോ ഭക്ഷണമോ അധികൃതര്‍ ഒരുക്കിയില്ല. എട്ടു മണിക്കൂര്‍ മുമ്പേ കുട്ടികളെ എന്തിനാണ് സ്ഥലത്തെത്തിച്ചതെന്ന് തനിക്കറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. അധ്യാപകരാണ് ഉത്തരവാദികള്‍. അന്വേഷണം നടത്തി നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ കൊതുകു കടി കൊണ്ടാണ് തങ്ങള്‍ ദളിത് ഭവനങ്ങളില്‍ പോകുന്നതെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച മന്ത്രിയാണ് ജയ്‌സ്വാള്‍ .ഇതു പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു.

 

Read more topics: children, hungry, minister
English summary
children kept hungry for 8 hrs at up ministers event
topbanner

More News from this section

Subscribe by Email