topbanner
Friday October 20th, 2017 - 4:56:am
topbanner

ഉത്തര്‍ പ്രദേശില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യം 66 ആയി ഉയര്‍ന്നു

NewsDesk
ഉത്തര്‍ പ്രദേശില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യം 66 ആയി ഉയര്‍ന്നു

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്‍കൂടി മരിച്ചു. ഇതോടെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു കുട്ടികള്‍ കൂടി മരിച്ചത്.

കുരുന്നുകള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു.

English summary
BRD Medical College: 3 more children dies in Gorakhpur hospital
topbanner topbanner

More News from this section

Subscribe by Email