Tuesday November 13th, 2018 - 10:20:am
topbanner

ചൂടുസഹിക്കാതെ പൊതുകിണറ്റില്‍ ഇറങ്ങി കുളിച്ച ദളിത് കുട്ടികളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു

rajani v
ചൂടുസഹിക്കാതെ പൊതുകിണറ്റില്‍ ഇറങ്ങി കുളിച്ച ദളിത് കുട്ടികളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു

ജാല്‍ഗണ്‍: ചൂടുസഹിക്കാനാവാതെ പൊതുകിണറ്റില്‍ ഇറങ്ങി കുളിച്ച ദളിത് കുട്ടികളെ മേല്‍ജാതിക്കാര്‍ നഗ്‌നരാക്കി നടത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. . 12-14 വയസ്സ് മധ്യേ പ്രായമുള്ള കുട്ടികളെയാണ് യുവാക്കള്‍ തല്ലിച്ചതച്ചത്.

കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ്‌കേസെടുത്തു. നാണം മറക്കാനായി കുട്ടികള്‍ ഇലകള്‍ ഉപയോഗിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ, നിരവധിപ്പേരാണ് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്.സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

Read more topics: children, beat, well bath
English summary
children beat well bath
topbanner

More News from this section

Subscribe by Email